കോഴിക്കോട്: കോഴിക്കോട് തോട്ടില്‍ പാറക്കെട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന വാഷ്  എക്സൈസ് സംഘം വാഷ് നശിപ്പിച്ചു. കൂടരഞ്ഞി പൂവാറന്തോട് കാടോത്തിക്കുന്നു ഭാഗത്ത് താമരശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. തോട്ടിൽ പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്.

സംഭവത്തിൽ എക്സൈസ് വകുപ്പ് കേസ് എടുത്തു.എക്സൈസ് ഇൻസ്പെക്ടർ എൻ.കെ.ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ. ഷൈജു, സിഇഒമാരായ സുജിൽ, പി.ജെ.മനോജ് എന്നിവർ പങ്കെടുത്തു.