രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുന്നു. എടയാർ വ്യവസായ മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

കൊച്ചി: എറണാകുളം ആലുവയിൽ വൻ സ്പിരിറ്റ് വേട്ട (Spirit Seized). എണ്ണായിരം ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. പെയിൻ്റ് നിർമാണ കമ്പനിയിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എടയാർ വ്യവസായ മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

കാറിന്റെ ഡിക്കിയില്‍ 80 കിലോ കഞ്ചാവ്; യുവാക്കള്‍ അറസ്റ്റില്‍

എറണാകുളം കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണമാണ് കോമ്പാറയിലെ വന്‍ കഞ്ചാവ് വേട്ടയിലെത്തിച്ചത്. നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ വിവിധ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കാറില്‍ ചുറ്റിക്കറങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. ആലുവ സ്വദേശി കബീര്‍, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട്‌പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഊരക്കാട് കേസിലെ പ്രതികളില്‍ നിന്നാണ് വാഹനങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം ആലുവയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

'കാപ്സ്യൂൾ' രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി, യുവാവ് പിടിയിൽ

ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വർണം (Gold smuggling ) ഒളിച്ചുകടത്താൻ ശ്രമിച്ചയാൾ നെടുന്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. സൗദിയിൽ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച 962 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.