കൊല്ലത്ത് 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യാജ ജോത്സ്യൻ അറസ്റ്റിൽ. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്

കൊല്ലം: കൊല്ലത്ത് 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യാജ ജോത്സ്യൻ അറസ്റ്റിൽ. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ആഭിചാര ക്രിയയുടെ മറവിലായിരുന്നു പീഡനമെന്നാണ് പരാതി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം സ്പർശിച്ചെന്നാണ് കേസ്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് അമ്മച്ചിവീട് എന്ന സ്ഥലത്ത് പ്രതി സ്ഥാപനം നടത്തി വന്നിരുന്നത്. ജോത്സ്യത്തിന്‍റെ മറവിൽ ഇയാൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയുണ്ട്.

YouTube video player