Asianet News MalayalamAsianet News Malayalam

വ്യാജ റിസൾട്ട് പേജ് ഉണ്ടാക്കി ലോട്ടറി വിൽപ്പനക്കാരന്‍റെ 6000 രൂപ കബളിപ്പിച്ചു

മൂന്ന് സീരിസുകളിലെ ഒരേ നമ്പരിലെ മൂന്ന് ടിക്കറ്റുകളുമായാണ് ഇയാൾ എത്തിയത്. ധൃതി കാണിച്ച ഇയാൾക്ക് പെട്ടെന്ന് തന്നെ 4000 രൂപയും ബാക്കി തുകയ്ക്ക് പുതിയ ലോട്ടറി ടിക്കറ്റും നൽകുകയായിരുന്നു. 

fake seller picked up a counterfeit resultal page and cheated Rs 6000 for the lottery seller
Author
Kattanam, First Published May 18, 2019, 11:10 PM IST

കറ്റാനം: വ്യാജ റിസൾട്ട് പേജ് ഉണ്ടാക്കി ലോട്ടറി വിൽപ്പനക്കാരന്‍റെ 6000 രൂപ കബളിപ്പിച്ചു. തമിഴ്നാട് സ്വദേശി കട്ടച്ചിറ കൊട്ടുവള്ളിൽ വീട്ടിൽ താമസിക്കുന്ന രംഗനാഥനാണ് (55) തട്ടിപ്പിനിരയായത്. 14 ന് രാവിലെ 10 ന് പുളളിക്കണക്ക് എൻഎസ്എസ് കരയോഗത്തിന് സമീപം വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ ആൾ കഴിഞ്ഞ ഒൻപതിന് നറുക്കെടുത്ത കാരുണ്യ പ്ലസിന്‍റെ ലോട്ടറി ടിക്കറ്റുകൾ നൽകിയ ശേഷം റിസൾട്ടും വിൽപ്പനക്കാരന് നൽകി. 

ഈ സമയം രംഗനാഥന്‍റെ കൈവശം റിസൾട്ട് പേജ് ഇല്ലായിരുന്നു. തന്‍റെ കൈവശമുള്ള ലോട്ടറി ടിക്കറ്റിന്‍റെ അവസാന നാലക്ക നമ്പർ വ്യാജ റിസൾട്ട് പേപ്പറിൽ ഉൾപ്പെടുത്തിയ ശേഷമാണ് കബളിപ്പിക്കാൻ എത്തിയത്. അവസാന നാലക്ക നമ്പറാണ് വ്യാജ റിസൾട്ടിൽ ഉൾപ്പെടുത്തിയത്. മൂന്ന് സീരിസുകളിലെ ഒരേ നമ്പരിലെ മൂന്ന് ടിക്കറ്റുകളുമായാണ് ഇയാൾ എത്തിയത്. ധൃതി കാണിച്ച ഇയാൾക്ക് പെട്ടെന്ന് തന്നെ 4000 രൂപയും ബാക്കി തുകയ്ക്ക് പുതിയ ലോട്ടറി ടിക്കറ്റും നൽകുകയായിരുന്നു. KL-02-3275 എന്ന നമ്പർ ബൈക്കിലാണ് തട്ടിപ്പുകാരൻ എന്തിയതെന്ന് രംഗനാഥൻ പറയുന്നു.

Follow Us:
Download App:
  • android
  • ios