എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ഒരുകുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിൽ താമസക്കാരായ രാധാമണി , മക്കളായ സുരേഷ് കുമാർ , സന്തോഷ്‌ കുമാർ എന്നിവരാണ് മരിച്ചത്.  

മൃതദഹേങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചികിത്സ ആവശ്യത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.