വീട് ജപ്തി ചെയ്തു, വഴിയാധാരമായി ഒരു കുടുംബം; 6 വയസുകാരനൊപ്പം അമ്മ കഴിയുന്നത് വരാന്തയിൽ
മലപ്പുറം എടക്കര പാതിരിപ്പാടത്തെ സലീനയുടെ വീടാണ് ലോൺ അടവ് മുടങ്ങിയതോടെ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ജപ്തി ചെയ്തത്.

മലപ്പുറം: ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ ആറ് വയസുകാരനുമൊത്ത് കഴിയുകയാണ് ഒരമ്മ. മലപ്പുറം എടക്കര പാതിരിപ്പാടത്തെ സലീനയുടെ വീടാണ് ലോൺ അടവ് മുടങ്ങിയതോടെ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ജപ്തി ചെയ്തത്. താമസം വരാന്തയിലായതോടെ കുട്ടിയെ സ്കൂളിൽ അയക്കാനും കഴിയുന്നില്ല.
ഗൾഫിൽ ജോലി ചെയ്ത് സലീന വാങ്ങിയ വീടും സ്ഥലവുമാണ് ലോണ്‍ അടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി ചെയ്തത്. കുട്ടികളുടെ വിവാഹത്തിന് വേണ്ടിയാണ് നാല് ലക്ഷം രൂപ സലീന ലോൺ എടുത്തത്. പലിശ അടക്കം ഇപ്പോള്‍ അടയ്ക്കേണ്ടത് 6.5 ലക്ഷം രൂപയാണ്. സലീനയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അടവ് മുടങ്ങിയത്. ലോൺ തിരിച്ചടക്കാൻ വഴിയില്ലാത്തതിനെ തുടര്‍ന്ന് സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
അക്കൗണ്ട് വിവരങ്ങള്‍
Name: SELEENA
Bank: STATE BANK OF INDIA EDAKKARA
IFSC NUMBER: SBIN0070710
ACCOUNT NUMBER:39117370187
Branch code:70710
Mobile Number: 85906 34687
ജപ്തി വഴിയാധാരമാക്കിയ കുടുംബം അന്തിയുറങ്ങുന്നത് വീട്ടുവരാന്തയിൽ