ഇടുക്കി: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. 

രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. കൃഷിനാശം ഉണ്ടായതിനാൽ  തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലാകാം ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.