കൊളത്തൂർ: കർഷകരുടെ മനക്കരുത്തിന് മുമ്പിൽ പ്രളയം തോറ്റപ്പോൾ പുലാമന്തോൾ പാലൂർ നെൽപ്പാടം പൊന്നണിഞ്ഞു. ഈ പാടശേഖരത്തിലെ നെൽക്കൃഷിയെ പ്രളയം വിഴുങ്ങിയെങ്കിലും കർഷകർ പിൻവാങ്ങിയില്ല. പ്രളയത്തെ അതിജീവിച്ച് പാടശേഖരത്തിലെ 400 ഏക്കറിലും കർഷകർ പൊന്നുവിളയിച്ചു.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ദിവസങ്ങളോളം നെൽപ്പാടം വെള്ളത്തിലായിരുന്നു. നെൽച്ചെടികളെല്ലാം കരകവിഞ്ഞൊഴുകിയ കുന്തിപ്പുഴ കവർന്നെങ്കിലും വീണ്ടും കൃഷിയിറക്കുകയായിരുന്നു. വായ്പയെടുത്തും പാട്ടത്തിനെടുത്തുമാണ് ഇവിടുത്തെ ചെറുകിട കർഷകർ കൃഷിയിറക്കിയത്.

പണിക്കൂലിയിനത്തിൽ കർഷകർക്ക് വലിയ നഷ്ടം വന്നെങ്കിലും അത് കാര്യമാക്കാതെയാണ് കൃഷി ചെയ്തത്. നെല്ല് കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കർഷകർ. സമീപത്തെ മറ്റ് നെൽപ്പാടങ്ങൾ വാഴയുൾപ്പെടെയുള്ള കൃഷികളിലേക്ക് വഴിമാറിയെങ്കിലും ഇവിടെയുള്ള പരമ്പരാഗത കർഷകർ നെൽക്കൃഷിയെ നെഞ്ചോടുചേർത്ത് നിർത്തുകയാണ്. പ്രളയം ബാധിച്ച വളപുരം പാടശേഖരങ്ങളിലും നൂറുമേനി കൊയ്യാനുള്ള ഒരുക്കത്തിലാണ് കർഷകർ.

ആകാശം മുട്ടും മലനിരകള്‍, ചേറു ചോറാക്കുന്ന നെല്‍കൃഷിക്കാര്‍

നിലം ഉഴുതുമറിക്കാതെയും ഞാറ് നടാതെയും നെല്ല് കൃഷി ചെയ്യാം; ഉഗ്രന്‍ വിളവും നേടാം

നെല്ലിനൊപ്പം മീനും; കൂടുതല്‍ വിളവ് ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍

പയര്‍ കൃഷി ചെയ്യേണ്ടതെങ്ങനെ ? വിവിധ പയര്‍ വര്‍ഗങ്ങളുടെ ഗുണങ്ങള്‍ ? അറിയേണ്ടതെല്ലാം