കോഴിക്കോട്: ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം ജെ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബും പെൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം ജെ എച്ച് എസ് എസും ജേതാക്കളായി.

ആൺ കുട്ടികളുടെ വിഭാഗത്തിൽ സി ബി ബി എ ചാലിയവും പെൺ കുട്ടികളുടെ വിഭാഗത്തിൽ ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കന്‍ഡറി സ്കൂളും രണ്ടാം സ്ഥാനം നേടി. ആൺകുട്ടികളിൽ എളേറ്റിൽ എം ജെ എച്ച് എസ് എസിനും പെൺകുട്ടികളിൽ പുതുപ്പാടി സ്പോർട്സ് അക്കാദമിക്കുമാണ് മൂന്നാം സ്ഥാനം.

സമാപനച്ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം.എസ് മുഹമ്മദ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പി ഷഫീഖ്, കെ.അബ്ദുൽ മുജീബ്, ഷബീർ ചുഴലിക്കര, ടി ശ്രീജിഷ് എന്നിവർ സംസാരിച്ചു.