ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് തൃശൂർ, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ബസുകൾ പാലിയേക്കര ടോൾ പ്ലാസ ഒഴിവാക്കി സർവീസ് നടത്തി. കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് പല ബസുകളും യാത്ര തുടർന്നത്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഫാസ്ടാഗ് റീചാർജ് വൈകിയതെന്ന് അധികൃതർ വ്യക്തമാക്കി.
തൃശൂര്‍: ഫാസ്ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബസുകള്‍ ടോള്‍ പ്ലാസ മറിക്കടക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് സര്‍വീസ് നടത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള പ്രിയദര്‍ശിനി ബസുകളും ഫാസ്റ്റ് പാസഞ്ചറുകഫാസ്ടാഗില്‍ പണമില്ല; തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തിളും കുഞ്ഞനംപാറയില്‍ നിന്ന് കല്ലൂരിലൂടെ ആമ്പല്ലൂരില്‍ എത്തിയാണ് ദേശീയപാതയിലൂടെ സര്‍വീസ് നടത്തിയത്.തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകളും ഇതേ റൂട്ടിലൂടെയാണ് സര്‍വീസ് നടത്തിയത്.
തൃശൂര്‍, പുതുക്കാട് ഡിപ്പോയിലെ നിരവധി ബസുകളാണ് ഫാസ്ടാഗില്‍ പണമില്ലാതെ പ്രാദേശിക റോഡുകളെ ആശ്രയിച്ചത്. ടോള്‍ പ്ലാസയില്‍ എത്തിയ ശേഷമാണ് ചില ബസുകളുടെ ഫാസ്ടാഗില്‍ പണമില്ലെന്നറിഞ്ഞത്.ഈ ബസുകള്‍ കൂടുതല്‍ തുക നല്‍കിയാണ് ടോള്‍ പ്ലാസ കടന്നത്. ഡ്രൈവര്‍മാര്‍ പരാതി നല്‍കിയതോടെയാണ് അധികൃതര്‍ വിവരമറിയുന്നത്.പിന്നീട് ഓര്‍ഡിനറി ബസുകള്‍ ടോള്‍ ഒഴിവാക്കി പോകാനും ദീര്‍ഘദൂര ബസുകള്‍ ടോള്‍ നല്‍കി പോകണമെന്നുള്ള നിര്‍ദേശമെത്തിയത്.പുതുക്കാട് ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 530 രൂപയും, തൃശൂര്‍ ഡിപ്പോയിലെ ബസുകള്‍ക്ക് മാസം 1050 രൂപയുമാണ് ടോള്‍ നിരക്ക്.
ഫാസ്ടാഗില്‍ പണമില്ലാത്ത ദീര്‍ഘദൂര ബസുകള്‍ ഒന്നേകാല്‍ ഇരട്ടി തുക പണമായി നല്‍കിയാണ് സര്‍വീസ് നടത്തിയത്. ഇത്തരത്തില്‍ പണം നല്‍കുന്നതിന് കൂടുതല്‍ സമയം എടുത്തത് ടോള്‍ ബൂത്തുകളില്‍ ഗതാഗതത്തിരക്കിനിടയാക്കി. ബസുകളുടെ ഫാസ്ടാഗിന് വേണ്ടിയുള്ള പണം ബാങ്കിന് കൈമാറിയതായും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് തടസം നേരിട്ടതെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. തൃശൂര്‍ ഡിപ്പോയില്‍ നിന്ന് പാലക്കാട്, കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കും പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇതേ ബുദ്ധിമുട്ട് നേരിട്ടിരുന്നു.


