ശബരിമലയിൽ തുലാമാസ പൂജയ്ക്ക് നട തുറന്നതിനിടെ പമ്പ - നിലയ്ക്കൽ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. റോഡ് പണി കാരണമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇതോടെ കെഎസ്ആർടിസി ചെയിൻ സർവീസിനു കൂടുതൽ സമയം എടുക്കുന്നു.

പത്തനംതിട്ട: മാസപൂജയ്ക്ക് ഇടയിലെ റോഡ് പണി കാരണം പമ്പ - നിലയ്ക്കൽ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കെഎസ്ആർടിസി ചെയിൻ സർവീസിനു കൂടുതൽ സമയം എടുക്കുന്നു. ഇതോടെ നിലയ്ക്കലിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരുന്നു. സീസൺ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് റോഡ് പൊളിച്ചു പണിയുന്നത്. ജോലികൾ നേരത്തെ തീർക്കേണ്ടതായിരുന്നു എന്ന വിമർശനം ഉയർന്നിരുന്നു.

അറ്റകുറ്റപ്പണി വൈകിയതിനാൽ ദേവസ്വം ബോർഡിൻ്റെ പക്കൽ നിന്ന് സർക്കാർ ഏറ്റെടുത്ത് പൊതുമരാമത്ത് വിഭാഗത്തെ ഏൽപ്പിച്ച റോഡിലാണ് തുലാമാസ പൂജയ്ക്ക് നട തുറന്നതിനിടെയും പണി തുടരുന്നത്. കരാർ നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായതാണ് പണി തുടങ്ങാൻ വൈകിയത്. റോഡിൽ പണി നടക്കുന്നതിനാൽ ഒരു വരിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പമ്പയിൽ നടന്ന അവലോകനത്തിന് ശേഷം പ്രവൃത്തികൾ വേഗം തീർക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.