പീഡനം സഹിക്കവയ്യാതെ മൂത്ത കുട്ടി നാവായിക്കുളം പഞ്ചായത്തിലെ വനിതാവാര്‍ഡ് അംഗത്തെ വിവരം അറിയിച്ചു. അപ്പോഴാണ് കുട്ടികളുടെ അമ്മയും പീഡനവിവരം അറിയുന്നത്. 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ പിതാവും പിതാവിന്‍റെ സഹോദരനുമടക്കം നാല് പേര്‍ പിടിയില്‍. കല്ലമ്പലത്താണ് പെണ്‍മക്കള്‍ അച്ഛന്‍റെയും ബന്ധുക്കളുടെയും ലൈംഗിക പീഡനത്തിന് ഇരയായയത്. കേസില്‍ ഒരു ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മക്കളെ ഇവര്‍ ഒരുവര്‍ഷത്തിലേറെയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കവയ്യാതെ മൂത്ത കുട്ടി നാവായിക്കുളം പഞ്ചായത്തിലെ വനിതാവാര്‍ഡ് അംഗത്തെ വിവരം അറിയിച്ചു. അപ്പോഴാണ് കുട്ടികളുടെ അമ്മയും പീഡനവിവരം അറിയുന്നത്. വാര്‍ഡ് അംഗം വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കല്ലമ്പലം പൊസീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.