ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവേ കഴുത്തിലിട്ട കയര്‍ പൊട്ടി ഗണപതി നിലത്തുവീഴുകയായിരുന്നു.

തൃശൂര്‍: മണ്ണുത്തിയില്‍ ശാരീരിക വൈകല്യമുള്ള യുവാവ് ആത്മഹത്യ ചെയ്തു. മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അച്ഛനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണുത്തി ഒല്ലൂക്കര ശ്രേയസ് നഗറിലെ അമ്മു നിവാസില്‍ ജ്യോതി സുബ്രനാണ് മരിച്ചത്. ഇയാളുടെ അച്ഛൻ ഗണപതി (90)ഗുരുതരാവസ്ഥയിലാണ്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവേ കഴുത്തിലിട്ട കയര്‍ പൊട്ടി ഗണപതി നിലത്തുവീഴുകയായിരുന്നു. ശാരീരിക വൈകല്യമുള്ള മകനെ സംരക്ഷിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗണപതിയുടെ ഭാര്യ നേരത്തേ മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.