പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അച്ഛൻ തല്ലിയൊടിച്ചു. സംഭവത്തിൽ ആദ്യം അറസ്റ്റിലായ അച്ഛന്റെ മൊഴിയെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു. കേസിൽ അച്ഛനെ പോത്തൻകോട് പൊലീസ് റിമാൻഡ് ചെയ്തു. 40 വയസുകാരനായ അയൽവാസി മെഡി. കൊളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ജയിലായ ശേഷമാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചകാര്യം പൊലീസ് അറിയുന്നത്. കുട്ടിയുടെ മൊഴിയിൽ പൊലിസ് പോക്സോ കേസെടുക്കും. ജൂൺ 29ന് പോത്തൻകോട് കല്ലുവിള ഭാഗത്താണു സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുടെ പരാതിയിൽ പെൺകുട്ടിയുടെ അച്ഛനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മകളെ ഉപദ്രവിച്ചതിനാണ കാൽ അടിച്ചൊടിച്ചതെന്ന് കണ്ടെത്തിയത്. അയൽവാസിയായ നാൽപതുകാരൻ ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തി തന്റെ വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടെന്ന് കുട്ടിയു‌ടെ പരാതിയിൽ പറയുന്നു. കുട്ടിയെ കൈയിൽ പിടിച്ചുവലിച്ചു വീടിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ, മറ്റൊരാൾ ഇതുകണ്ട് ബഹളം വച്ചു. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ പിതാവെത്തി അവിടെയുണ്ടായിരുന്ന തടിക്കഷ്ണം കൊണ്ട് അയൽവാസിയുടെ കാലിൽ അടിച്ചൊടിക്കുകയായിരുന്നു.