ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി
മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതക്ക് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. നാലു വയസ്സുകാരന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. പിന്നീടാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് അനുമാനം. മിഥുന്റെ ഭാര്യ വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ്. കൊടുംക്രൂരതക്ക് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസെത്തി നടപടികൾ പുരോഗമിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
മകനെ കൊന്ന് അച്ഛന്‍ ജീവനൊടുക്കി