വെള്ളിയാഴ്ച്ച വൈകിട്ട് ആറോടെയാണ് മകള്‍ മുംതാസിന്റെ ഖബറടക്കം കഴിഞ്ഞത്. മകളുടെ മരണം താങ്ങാനാകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി ഒമ്പതോടെയാണ് ബാപ്പ മൂസ മരിച്ചത്

മലപ്പുറം:രോഗബാധിതരായി ചികിത്സയില്‍ കഴിയുകയായിരുന്ന മകളും ബാപ്പയും ഒരേ ദിവസം അന്തരിച്ചു. ചെമ്മങ്കടവ് സ്വദേശി കരിമ്പന്‍ മൂസ (79)യും മകളും തിരൂര്‍ക്കാട് സ്വദേശി കല്ലന്‍കുന്നന്‍ കുഞ്ഞുണ്ണിയുടെ ഭാര്യയുമായ മുംതാസു (54)മാണ് മരിച്ചത്. മകള്‍ മുംതാസ് രോഗബാധിതയായി ആശുപത്രിയില്‍ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് ആറോടെയാണ് മകള്‍ മുംതാസിന്റെ ഖബറടക്കം കഴിഞ്ഞത്. മകളുടെ മരണം താങ്ങാനാകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി ഒമ്പതോടെയാണ് ബാപ്പ മൂസ മരിച്ചത്. ദേഹാസ്വസ്ഥതതയെ തുടര്‍ന്ന് അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂസയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇരുവരുടേയും മരണം നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. മൂസയുടെ ഭാര്യമാര്‍:പരേതയായ കദീജ പള്ളി പ്പറമ്പന്‍, ആയിഷ പുക്കോട്ടൂര്‍. മറ്റുമക്കള്‍: കുഞ്ഞാലന്‍, റഫീഖ്, റൈഹാനത്ത് പൊന്മുണ്ടം. മരുമക്കള്‍: കെ ഹാരിഫ റഹ്‌മാന്‍ (കോഡൂര്‍ ഗ്രാമപഞ്ചായത്തംഗം), ഫാരിഷ, കുഞ്ഞുണ്ണി, അബ്ദുല്‍ഹമീദ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം