വീട് ഭാഗികമായി കത്തി നശിച്ചു. 2 കട്ടിൽ, മെത്ത തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു.

അതിരമ്പുഴ: കോട്ടയം അതിരമ്പുഴയിൽ വീടിന് തീപിടിച്ചു.ആനമലയിൽ രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതിരുന്ന ഇലക്ട്രിക്ക് തേപ്പുപ്പെട്ടിയിൽ നിന്നുമാണ് തീ പടർന്നത്. വീട് ഭാഗികമായി കത്തി നശിച്ചു. 2 കട്ടിൽ, മെത്ത തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു . കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തേപ്പുപെട്ടി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

  • തേപ്പുപെട്ടി ഉപയോഗിച്ച് കഴിഞ്ഞ ഉടൻ തന്നെ പ്ലഗ് ഊരി മാറ്റാൻ ശീലിക്കുക.
  • കേബിളുകൾ പൊട്ടിയതോ, വയറുകൾക്ക് കേടുപാടുകൾ സംഭവിച്ചതോ ആയ തേപ്പുപെട്ടികൾ ഉപയോഗിക്കരുത്.
  • കട്ടിലിലോ, ബെഡ്ഷീറ്റിന് മുകളിലോ വെച്ച് ഇസ്തിരി ഇടരുത്. ഇത് തീപിടുത്തത്തിന് കാരണമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം