തീയിടൽ പടക്കം, പടക്കം പൊട്ടിക്കൽ, പാട്ടകൊട്ടലൊക്കെയാണ് ഇപ്പോഴും തുട‍ന്നുപോരുന്ന പ്രതിരോധ മാ‍ർ​ഗങ്ങൾ. 

തിരുവനന്തപുരം: കാട്ടുമൃ​ഗങ്ങളെ ഭയന്ന് വിതുരയിലെ ആദിവാസി ഊരുകളിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. മൃ​ഗങ്ങൾ രാത്രിയിൽ ഉൾവനത്തിൽ നിന്ന് ഊരുകളിലേക്ക് ഇറങ്ങുന്നതാണ് ഭയം ഏറ്റുന്നത്. കാട്ടാന, കാട്ടുപോത്ത്, കരടി, കുരങ്ങ് എന്നിവയൊക്കെയും രാത്രികാലങ്ങളിൽ ഊരുകളിലെത്തുന്നുണ്ടെന്നാണ് ഇവ‍ർ പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഇവ ഇറങ്ങുന്നതോടെ കൃഷി നാശവും പതിവായി. കാട്ടാനക്കൂട്ടം ഇറങ്ങുന്നതും നാശസമുണ്ടാക്കുന്നതും രണ്ട് വർഷത്തിനിടെ നിരവധി തവണ വാ‍ർത്തയായിരുന്നു. ആക്രമണങ്ങൾ പതിവാണെങ്കിലും തടയാൻ നടപടികളില്ലെന്നാണ് ഇവരുടെ ആരോപണം. തീയിടൽ പടക്കം, പടക്കം പൊട്ടിക്കൽ, പാട്ടകൊട്ടലൊക്കെയാണ് ഇപ്പോഴും തുട‍ന്നുപോരുന്ന പ്രതിരോധ മാ‍ർ​ഗങ്ങൾ. ആനനകളെ ഓടിക്കാൻ ചിലയിടങ്ങളിൽ മാത്രം കിടങ്ങുകളും ഉണ്ട്. കാട്ടുമൃ​ഗ ശല്യത്തിന് പരിഹാരം വേണമെന്നാണ് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.