വാടക മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതിക തടസ്സം ഉണ്ടായി എന്നായിരുന്നു സർക്കാർ വിശദീകരണം. പതിനാല് ദിവസം വൈകിയാണ് ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം ലഭിച്ചത്.
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി. ഇന്നലെ വൈകീട്ട് മുതലാണ് തുക ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിതുടങ്ങിയത്. ടൗൺഷിപ്പിൽ വീട്നായി കാത്തിരിക്കുന്ന 287 പേർക്കായിരുന്നു വാടക മുടങ്ങിയത്. 1556 പേർക്ക് ദിനബത്തയും ലഭിച്ചു. 858 പേർക്ക് ഫുഡ് കൂപ്പണും ലഭിച്ചു തുടങ്ങി. മൂന്നാം തിയ്യതിയാണ് സാധാരണ വാടക ലഭിക്കേണ്ടത്. വാടക ലഭിക്കാതെ വന്നതോടെ വലിയ പ്രതിസന്ധിയിലായിരുന്നു ദുരന്ത ബാധിതർ. വാടക മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതിക തടസ്സം ഉണ്ടായി എന്നായിരുന്നു സർക്കാർ വിശദീകരണം. പതിനാല് ദിവസം വൈകിയാണ് ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം ലഭിച്ചത്.
