അടുത്തിടെ പുറത്തിറങ്ങിയ 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകനാണ് കാജാ ഹുസൈൻ.
പാലക്കാട്: ട്രെയിനുകളിൽ കയറി യാത്രക്കാരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച സിനിമ സംവിധായകൻ പാലക്കാട് ഷൊർണൂരിൽ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് പിടിയിലായത്. അടുത്തിടെ പുറത്തിറങ്ങിയ 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകനാണ് കാജാ ഹുസൈൻ. സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമ പരാജയമായതോടെയാണ് ഇയാൾ മോഷണത്തിന് ഇറങ്ങിയത്.
