കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവര്ത്തകരാണ് ഈ കേസില് പ്രതികള്.
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവര്ത്തകന് ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25 ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണല് ജില്ലാ കോടതിയില് അന്തിമ വാദം പൂര്ത്തിയായി. 20 ആർഎസ്എസ് -ബിജെപി പ്രവർത്തകരാണ് പ്രതികൾ. ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതിയില് വിസ്തരിച്ചിരുന്നു. 2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവര്ത്തകരാണ് ഈ കേസില് പ്രതികള്.

