ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നപ്ര അറവുകാട് ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ് തീ പിടിച്ചത്. വലിയ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. പൂജയ്ക്ക് ശേഷം 10.30 ന് ക്ഷേത്രനട അടച്ചിരുന്നു. ഇതിനുശേഷമാണ് തീപിടിത്തമുണ്ടായത്. 

തിടപ്പളളിയിൽ സൂക്ഷിച്ചിരുന്ന വിറകിലേയ്ക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. തിടപ്പള്ളിക്ക് മുകളിലേയ്ക്കും തീ പടർന്ന് ആളിക്കത്തി. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സിൻറെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.