മാന്നാർ: ബസിന്റെ ഡാഷ് ബോർഡിൽ ഇരുന്ന് യുവതി ബഹളം വച്ച വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ പ്രചരിപ്പിച്ച സംഭവത്തിൽ മാന്നാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

യുവതി ബസിനകത്ത് ബഹളം വയ്ക്കുന്ന വീഡിയോ പ്രചരിപ്പിച്ചത് തങ്ങൾ മനോവിഷമം ഉണ്ടാക്കിയെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഇവർ യാത്ര ചെയ്ത, പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന രാജേശ്വരി എന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പേരിലാണ് കേസ്സെടുത്തത്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ഫോണുകൾ കസ്റ്റഡിയിലെടുക്കുമെന്നും മാന്നാർ സി.ഐ ജോസ് മാത്യു പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച എല്ലാവരും സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണെന്നും അവർക്കെതിരെയും കേസുണ്ടാകുമെന്നും സിഐ അറിയിച്ചു.