പരുമല സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ താമസിക്കുന്ന വില്ലയിലാണ് തീപിടുത്തം ഉണ്ടായത്. 

മാന്നാര്‍: പരുമല കോട്ടക്കല്‍മാലി കോളനിക്ക് സമീപമുള്ള കുവൈറ്റ് വില്ലാസിലെ ജനറേറ്ററിനു തീ പിടിച്ചു. ജനറേറ്റര്‍ പൂര്‍ണമായും കത്തി നശിച്ചു. പരുമല സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ താമസിക്കുന്ന വില്ലയിലാണ് തീപിടുത്തം ഉണ്ടായത്. ജനറേറ്ററില്‍ നിന്ന് തീ വീട്ടിലേക്ക് പടരാഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി.

ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അപകടം. വലിയ ശബ്ദത്തോട് കൂടി ജനറേറ്റര്‍ തനിയെ സ്റ്റാര്‍ട്ട് ആകുകയും തുടര്‍ന്ന് തീ പടരുകയുമായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. തിരുവല്ല ഫയര്‍ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.