തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ തീപിടിത്തം. നെയ്യാറ്റിൻകര ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്‌ഷോപ്പ് ആണ് തീപിടിച്ചത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ കെടുത്താൻ ശ്രമിക്കുന്നു.