മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടുത്തം ഉണ്ടായത്
കോഴിക്കോട് : താമരശ്ശേരി ടൗണിൽ തീപിടുത്തം. പഴയ ബസ് സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടുത്തം ഉണ്ടായത്. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്.
ഇന്ന് ഓശാന ഞായര്‍, ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍
