Asianet News MalayalamAsianet News Malayalam

എട്ടിന മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വഴിയാത്രക്കാര്‍ക്ക് സാനിറ്റൈസര്‍; കൊവിഡിനെ ചെറുക്കാന്‍ സജ്ജമായി അഗ്നിശമന സേന

എട്ടിന പ്രതിരോധ മാർഗനിർദേശങ്ങളും വഴിയാത്രക്കാര്‍ക്ക് സാനിറ്റൈസറും ബോധവല്‍ക്കരണവും നല്‍കി അഗ്നിശമന സേനാ യൂണിറ്റ്. 

fire and rescue unit to resist covid 19 by giving sanitizers and awareness
Author
Thiruvananthapuram, First Published Mar 22, 2020, 9:13 AM IST

തിരുവനന്തപുരം:  കൊവിഡ്19 പ്രതിരോധാർത്ഥം അഗ്നിരക്ഷാ സേന യൂണിറ്റ് വാഹനത്തിൽ പൊതുജന അറിവിലേക്കായി എട്ടിന പ്രതിരോധ മാർഗനിർദേശം നൽകി വിളംബരം നടത്തുന്നു. ഫയർ ആൻഡ് റെസ്‌ക്യു അംഗങ്ങളും സിവിൽ ഡിഫൻസ് യൂണിറ്റ് വോളൻറ്റിയർമാണ് അറിയിപ്പും ലഘുലേഖയും സാനിറ്റൈസറും നൽകി പൊതുജനങ്ങൾക്ക് കൈ ശുചീകരണത്തിന് സൗകര്യം ഒരുക്കുന്നത്.  

വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി  സാനിറ്റൈസര്‍ ഒഴിച്ചു കൊടുക്കുന്നതിനു മുന്നോടിയായി കൈ ശുചീകരണത്തിന്റെ ആവശ്യകതയും, കൈ കഴുകേണ്ട വിധവും ഇവർ പകർന്നു നൽകുന്നു. കൂടാതെ കൈകൾ നിശ്ചിത ഇടവേളകളിൽ കഴുകുക, കൈകൾ കണ്ണുകൾ വായ മൂക്ക് എന്നിവയിൽ സ്പര്‍ശിക്കാതിരിക്കുക, ചുമ, തുമ്മൽ എന്നിവ കൈമുട്ട് കൊണ്ടോ തൂവാല കൊണ്ടോ മറക്കുക, നേർത്ത പനിയോ ചുമയോ ഉള്ളവർ വീടുകളിൽ തന്നെ ഇരിക്കുക,  പനി ചുമ ശ്വാസ തടസം  എന്നിവയുള്ളവർ അടിയന്തിര വൈദ്യ സഹായം തേടുക, വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒന്നര മീറ്റർ അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത യാത്രകളും കൂട്ടായ്മകളും ഒഴിവാക്കുക, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക എന്നിങ്ങനെ എട്ടിന നിർദേശങ്ങളാണ് ഉച്ചഭാഷിണിയിലൂടെ വിളിച്ചറിയിക്കുന്നത്.

 ലഘു ലേഖ നൽകിയും ജനക്കൂട്ടം ഉണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ ഇറങ്ങി ആവശ്യമായ നിർദേശങ്ങൾ നൽകിയും അഗ്നി രക്ഷാ സേന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയാണ്.കാട്ടാക്കട ചന്ത റോഡ്, പുന്നാംകരിക്കകം, കാട്ടാക്കട ജംഗ്ഷൻ,കിള്ളി ഉൾപ്പടെ  കൂടുതൽ ജനസഞ്ചാരമുള്ള മേഖലകളിൽ സേനയും ഡിഫൻസ് യൂണിറ്റും ബോധവൽക്കരണവും നിർദ്ദേശങ്ങളും നൽകി സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ പ്രചാരണം നടത്തി.

കാട്ടാക്കട അഗ്നിരക്ഷ സേന അസിസ്റ്റന്റ്  സ്റ്റേഷൻ ഫയർ സുരേഷ് കുമാർ, ഫയർ ആംഡ് റെസ്‌ക്യു ഓഫീസർമാരായ അഖിലൻ, പ്രശാന്ത്, വിഷ്ണു, അരുൺ കൈലാസ് സിവിൽ ഡിഫൻസ് വോളൻറ്റിയർമാരായ രാജേഷ് കുമാർ, അജയ്, അനന്ത് ബോസ്, അഭിരാഗ്, ദീപക് തുടങ്ങിയവരാണ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഉള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios