Asianet News MalayalamAsianet News Malayalam

പാലക്കാട് ഫ്ലാറ്റിൽ രാത്രി അഗ്നിബാധ, പുക ഉയർന്നതോടെ താമസക്കാർ ഇറങ്ങിയോടി

ഫ്ലാറ്റിൽ തീപടർന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടി. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 

Fire at flat in palakkad
Author
Palakkad, First Published Oct 25, 2021, 7:00 AM IST

പാലക്കാട്: പാലക്കാട് (Palakkad) പുതുപ്പള്ളിത്തെരുവിൽ ഫ്ലാറ്റിൽ തീപിടുത്തം (Fire). രാത്രി 9.45നാണ് മൂന്ന് നിലകളുള്ള ഫ്ലാറ്റിൽ തീപടർന്നത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. പുതുപ്പള്ളി തുരുത്തിലെ പൂളക്കാടുള്ള ഫ്ളാറ്റിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി (Electricity) ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഫ്ലാറ്റിൽ തീപടർന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടി. നാട്ടുകാർ പ്രദേശത്തെ കൌൺസിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൌൺസിലറും വെൽഫെയർ സന്നദ്ധപ്രവർത്തകരും ചേർന്ന് ഫ്ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും കെഎസ്ഇബി അധികൃതർക്ക് വിവരം നൽകുകയും ചെയ്തു. ഇതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. 

തുടർന്ന് അഗ്നിബാധയുണ്ടായ ഭാഗത്തെ തീയണച്ചു. തീപടർന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ചെറുഫ്ളാറ്റ് സമുച്ചയം. 

Follow Us:
Download App:
  • android
  • ios