തിരുവല: ചെങ്ങന്നൂരിന് സമീപം മാന്നാറിൽ ജ്വല്ലറിയ്ക്ക്  തീപിടിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. 

തീപിടിത്തത്തില്‍ ജ്വല്ലറി പൂർണമായും കത്തിനശിച്ചു. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചു. നാല് യൂണിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.