കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിൽ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. 

ഇടുക്കി: കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിൽ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ ഗണേഷന്‍റെ ഭാര്യ ഷൺമുഖവള്ളി (58) യാണ് ഉറക്കത്തിൽ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷൻ കമ്പനിയിൽ ജോലിക്കായി പോയിരുന്നു. 8.30തോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികൾ അവിടുത്തെ വാച്ചർ ചെല്ലയെ വീട്ടിലേക്ക് അയച്ചതോടെയാണ് സംഭവം അറിഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിലെ ഷൺമുഖവള്ളിയുടെ കിടപ്പുമുറി മുഴുവൻ തീപടർന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പുക അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷൺമുഖവള്ളിയെ കണ്ടെത്തിയത്. മൂന്നാർ ദേവികുളം പൊലീസ് സ്ഥലത്തെത്തി. ഷോട്ട് സർക്യൂട്ടാണ് മരണകാരണമെന്നാണ് സൂചന. പൊലീസിന്‍റെ വിദഗ്ധ സംഘം മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. രണ്ടു പേരും തമിഴ്നാട്ടിലാണ്.