ആക്രികടയും വർക്ക്ഷോപ്പും പൂർണമായി കത്തി നശിച്ചു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണക്കാൻ സാധിച്ചത്.
മലപ്പുറം: തിരൂർ പെരുന്തല്ലൂരിൽ വൻ തീപിടിത്തം. ആക്രികടയും വർക്ക്ഷോപ്പും പൂർണമായി കത്തി നശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
രാവിലെ എട്ടരയോടെ ആക്രിക്കടയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പീന്നീട് തീ വർക്ക്ഷോപ്പിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും രണ്ടര മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണക്കാൻ സാധിച്ചത്.
