Asianet News MalayalamAsianet News Malayalam

കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപിടുത്തം; വാഹനമടക്കം കത്തിനശിച്ചു

തീപിടുത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണ്ണമായും കത്തിനശിച്ചു. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Fire breaks out at Coir factory in kollam
Author
Kollam, First Published Jan 29, 2021, 6:42 AM IST

കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള    ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല.

ഇന്നലെ അർധ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. തീപിടുത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണ്ണമായും കത്തിനശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios