തിരുവനന്തപുരം നന്ദൻകോട് സാനിറ്ററി ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം.

തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻകോട് സാനിറ്ററി ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം. നന്ദൻകോട് സ്വദേശി വിശ്വനാഥൻ്റെ ഉടമസഥതയിലുള്ള അനിഴം ട്രേഡേഴ്സ് എന്ന കടയിലാണ് തീ പിടുത്തമുണ്ടായത്. സമീപത്തെ ഇലക്ട്രിക്കൽ കടകളിലേക്കും തീ പടർന്നെങ്കിലും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ലെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. തീ പടർന്ന ഉടൻ കടയിലെ ജീവനക്കാ‍‍ർ ഓടി രക്ഷപ്പെട്ടതുകൊണ്ട് ആളപായമില്ല.

Asianet News Live | Wayanad | Chelakkara | Palakkad | By-Election 2024 | ഏഷ്യാനെറ്റ് ന്യൂസ് | LIVE