Asianet News MalayalamAsianet News Malayalam

തെങ്കര പറശ്ശേരിയിൽ വീട് കത്തി നശിച്ചു; 'വികലാംഗനായ വീട്ടുടമയും അയൽവാസികളും രക്ഷപ്പെട്ടത് അത്ഭുതകരമായി'

'ഹംസയുടെ അലര്‍ച്ച കേട്ടാണ് വീടിനോട് ചേര്‍ന്ന് പിന്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ ഉസ്മാന്റെ കുടുംബം ഉണര്‍ന്നത്.'

Fire Breaks Out In House, Family Saved joy
Author
First Published Sep 22, 2023, 8:43 PM IST

പാലക്കാട്: തെങ്കര പറശ്ശേരിയില്‍ വീട് കത്തി നശിച്ചു. പറശ്ശേരി പൊതിയില്‍ ഹംസയുടെ ഓടുമേഞ്ഞ വീടാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഗൃഹോപകരണങ്ങളും മേല്‍ക്കൂരയും കത്തി നശിച്ചു. വീടിന്റെ കിടപ്പുമുറിയും അടുക്കള ഭാഗവും പൂര്‍ണമായും കത്തിയിട്ടുണ്ട്.

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വികലാംഗനായ ഹംസ പുറത്തിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. വീട്ടില്‍ ഹംസ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഹംസയുടെ അലര്‍ച്ച കേട്ടാണ് വീടിനോട് ചേര്‍ന്ന് പിന്‍വശത്തുള്ള വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ ഉസ്മാന്റെ കുടുംബം ഉണര്‍ന്നത്. പുറത്തേക്ക് നോക്കുമ്പോള്‍ ഇവരുടെ വീടിനോട് ചേര്‍ന്നുള്ള വീട് കത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടികളെയും കുട്ടി പുറത്തേക്കോടുകയായിരുന്നുവെന്ന് ഉസ്മാന്റെ മകന്‍ മുസ്തഫ പറഞ്ഞു. അഗ്‌നിരക്ഷാ സേന കൃത്യസമയത്ത് എത്തിയതിനാലാണ് സമീപത്തെ വീട്ടിലേക്ക് തീ പടരാതിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു.


സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമം; ഇറ്റാലിയന്‍ വൈന്‍ നിര്‍മ്മാതാവ് വൈന്‍ പാത്രത്തില്‍ വീണ് മരിച്ചു

സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇറ്റാലിയന്‍ വൈന്‍ നിര്‍മ്മാതാവായ മാര്‍ക്കോ ബെറ്റോലിനി (46) വൈന്‍ നിര്‍മ്മാണ പാത്രത്തില്‍ വീണ് ദാരുണമായി മരിച്ചു. വൈന്‍ നിര്‍മ്മാണത്തിനിടെ ഉയര്‍ന്ന വിഷ പുക ശ്വസിച്ച് ഇരുവര്‍ക്കും തലകറക്കം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സഹപ്രവര്‍ത്തകനായ ആല്‍ബെര്‍ട്ടോ പിന്‍ (31) വീഴാന്‍ തുടങ്ങിയപ്പോള്‍ മാര്‍ക്കോ ബെറ്റോലിനി കാല്‍ തെറ്റി വാറ്റിലേക്ക് മറിഞ്ഞ് വീണ് മരിക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇറ്റലിയിലെ കാ ഡി രാജോ വൈനറിയില്‍, മാര്‍ക്കോ ബെറ്റോലിനി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. വൈന്‍ നിര്‍മ്മാണ പ്രക്രിയയില്‍ ഉത്പാദിപ്പിക്കുന്ന വിഷ പുക കാരണം രണ്ട് വ്യക്തികള്‍ക്കും തലകറക്കം അനുഭവപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു. ബെറ്റോലിനി വീഞ്ഞ് പാത്രത്തിലേക്ക് വീഴുമ്പോള്‍ അതില്‍ വാറ്റ് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഴ്ചയില്‍ അദ്ദേഹത്തിന്റെ തല പാത്രത്തിന്റെ അടിത്തട്ടില്‍ ശക്തമായി അടിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

 കരിങ്കോഴി ഇനത്തിൽപെട്ട കോഴി ഇട്ടത് വെറൈറ്റി മുട്ട! കാണാൻ ചെന്നിത്തലയിൽ നാട്ടുകാരുടെ തിരക്ക് 
 

Follow Us:
Download App:
  • android
  • ios