തെങ്ങിൽ തീ കണ്ടതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു

തിരുവനന്തപുരം: നാട്ടുകാരെ ഭീതിയിലാഴ്തി തെങ്ങിൽ തീപിടിത്തം. വെള്ളറട ഗവണ്‍മെന്‍റ് യുപി സ്‌കൂളിന് എതിര്‍വശത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങിലാണ് നാട്ടുകാർ തീ കണ്ടത്. തെങ്ങിന് സമീപത്ത് കൂടെ പോകുന്ന ലെവന്‍ കെവി ലൈനില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചതിരിഞ്ഞ് പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരുന്നു. ഇത്തരത്തില്‍ തെങ്ങില്‍ ഇടിമിന്നൽ ഏറ്റതാണോ എന്നും സംശയം ഉണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ പാറശാലയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പടരാതെ നിയന്ത്രണവിധേയമാക്കിത്.