കോഴിക്കോട്: കുറ്റ്യാടി അങ്ങാടിയിൽ ചെരുപ്പ് കടയിൽ തീപിടിത്തം. ഇന്ന് രാവിലെ 11.30 ഓടെയാണ് പ്ലസ് ഫുട് വേയറിൽ തീപിടിത്തമുണ്ടായത്. ഫയർഫോഴ്സത്തി തീയണയ്ക്കാൻ നടപടി സ്വീകരിച്ചു.  കുറ്റ്യാടി പഴയ ബസ് സ്റ്റാന്‍റിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ കൂട്ടിയിട്ട വസ്തുക്കളിൽ നിന്നാണ് തീപടർന്നതെന്നാണ് സംശയിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.