Asianet News MalayalamAsianet News Malayalam

കാട്ടാക്കടയിൽ പുലർച്ചെ പൂജാ സാധനങ്ങളുടെ ഹോൾസെയിൽ കടയിൽ തീപിടിത്തം; രണ്ട് കോടിയുടെ നഷ്ടം

ആദ്യം നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് കൂടെ എത്തിയാണ് തീ അണച്ചത്. ആളപായം ഇല്ല.

fire broke out wholesale shop of puja goods in kattakada
Author
First Published May 19, 2024, 7:57 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പൂക്കടയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടം. കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂക്കടയിൽ ആണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ  രണ്ടു മണിയോടെ തുടങ്ങിയ തീപിടിത്തത്തിൽ  പൂക്കടയും സമീപത്തെ കടയും കത്തിയിട്ടുണ്ട്.

ആദ്യം നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് കൂടെ എത്തിയാണ് തീ അണച്ചത്. ആളപായം ഇല്ല. പൂജാ സാധനങ്ങളുടെ ഹോൾസെയിൽ കടയിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. 

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios