കഴിഞ്ഞ ദിവസം വൈകീട്ട് മുക്കം ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവരെ ആദരിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ പൊന്നാടയണിയിച്ചു.

കോഴിക്കോട്: കുളിക്കുന്നതിനിടയില്‍ പുഴയില്‍ കാല്‍വഴുതി വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിപ്പോയ വയോധികയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് അഗ്നിരക്ഷാസേനയുടെ ആദരം. ഓട്ടോ ഡ്രൈവര്‍ ദിലീപ്, കോടിയേങ്ങല്‍ പ്രിയ, ചൂരക്കാട് അഫ്‌നാസ്, സജീര്‍ എന്നിവരെയാണ് ആദരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മുക്കം ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവരെ ആദരിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ പൊന്നാടയണിയിച്ചു.

സീനിയര്‍ ഫയര്‍ ഓഫീസര്‍ സി. മനോജ്, ഫയര്‍ സര്‍വീസ് സേനാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുക്കം തൊണ്ടിമ്മല്‍ മരക്കാട്ടുപുറം സ്വദേശിനി താഴത്തുവീട്ടില്‍ മാധവിയാണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുക്കം ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുകയായിരുന്നു. അഗസ്ത്യന്‍മുഴി പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മൂന്ന് കിലോമീറ്ററോളം ഒഴുകിയ ശേഷം ഇതുവഴി വന്ന ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.