തൊടുപുഴ: തൊടുപുഴ വടക്കുംമുറിയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടുത്തം. തീ കെടുത്താൻ ശ്രമിച്ച സ്ഥലമുടമ ജെയിംസ് കുന്നപ്പള്ളി  പൊള്ളലേറ്റ് മരിച്ചു. അമ്പത്തഞ്ച് വയസായിരുന്നു ജെയിംസിന്. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നതു ആദ്യം കണ്ടില്ല. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിക്കുകയായിരുന്നു.