റോഡിനോട് ചേർന്ന ഭാഗത്തെ പുല്ലിന് തീ പിടിച്ചതോടെ കനത്ത പുക പടർന്നു. ഇതോടെ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു

ഹരിപ്പാട്: ദേശീയപാതയോരത്തെ പുൽപടർപ്പിന് തീ പടർന്നത് പരിഭ്രാന്തി പരത്തി. കരുവാറ്റ കന്നുകാലി പാലത്തിന് തെക്കുവശമാണ് സംഭവം. റോഡിനോട് ചേർന്ന ഭാഗത്തെ പുല്ലിന് തീ പിടിച്ചതോടെ കനത്ത പുക പടർന്നു.

ഇതോടെ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി വീണ് പുല്ലിന് തീ പിടിക്കുകയായിരുന്നുവെന്നാണ് നിഗമനം.