ചാരുംമൂട്: അടച്ചിട്ടിരുന്ന സ്വർണ്ണക്കടയ്ക്കുള്ളിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. കടക്കുള്ളിലെ ഫർണിച്ചറുകൾ,  ഇലക്ട്രോണിക് ഉപകരണങ്ങൾ മുഴുവനും കത്തിനശിച്ചു. കായംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീപൂർണ്ണമായും അണച്ചത്.

പടനിലം ക്ഷേത്ര ജം​ഗ്ഷന് വടക്കു ഭാഗത്തുള്ള ചുനക്കര സ്വദേശി രജനിയുടെ ഉടമസ്ഥതയിലുള്ള ശരവണ സ്വർണ്ണക്കടയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ തീപിടുത്തമുണ്ടായത്. രണ്ടു ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. പരിസരവാസികളാണ് കടയിൽ നിന്നും പുക ഉയരുന്നത് കണ്ടത്.