തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ തീപിടുത്തം. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തീപിടുത്തത്തില്‍ ആളപായമില്ല. പമ്പിന് മുന്നിലെ പരസ്യ ബോർഡിനാണ് തീപിടിച്ചത്. പെട്ടെന്ന് തന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരസ്യ ബോർഡിൽ ഷോർട്ട് സർക്യൂട്ട് തടയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. നഗരത്തിലെ എല്ലാ പെട്രോൾ പമ്പുകളിലും ഇത് ഉറപ്പാക്കുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.