Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, 5 പേർക്ക് പരിക്ക് 

മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെ പ്രകടനത്തിൽ ഉണ്ടായിരുന്നു. ആഘോഷത്തിനിടെ പ്രവർത്തകന്‍റെ കയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു

Firecrackers explode during udf victory celebrations of  bank election in thiruvananthapuram apn
Author
First Published Nov 5, 2023, 11:03 PM IST

തിരുവനന്തപുരം : നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം. 5 പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ടൗണിൽ വൈകിട്ട് എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. പ്രകടനത്തിനിടെയാണ് ആൾക്കൂട്ടത്തിന് നടുവിൽ പൊട്ടിത്തെറിയുണ്ടായത്. മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെ പ്രകടനത്തിൽ ഉണ്ടായിരുന്നു. ആഘോഷത്തിനിടെ പ്രവർത്തകന്‍റെ കയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു. 

മഹാദേവ് ആപ്പിന് ബ്ലോക്ക്, 22 ആപ്പുകൾ കേന്ദ്രം വിലക്കി

Follow Us:
Download App:
  • android
  • ios