Asianet News MalayalamAsianet News Malayalam

പ്രളയ ദുരന്തത്തിന്റെ വേദനയായി രാകേഷും ഓർമ്മയായി; സർക്കാർ സഹായം ലഭിച്ചില്ലെന്ന് ആക്ഷേപം

വിദഗ്ദ്ധ ചികിത്സയിലാണ് എലിപ്പനിയെന്ന് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും അടങ്ങിയനിർദ്ധനകുടുംബത്തിലെ ആശയമായിരുന്നു രാകേഷ്.സംസ്ക്കാര ചടങ്ങിന് ഭക്ഷ്യമന്ത്രി പി തിലോത്തമനും മത്സ്യഫെഡ് ചെയർമാൻ പി. ചിത്തരഞ്ജനും പങ്കെടുത്തു എന്നതല്ലാതെ ഒരു സഹായവും രാകേഷിന്റെ വീട്ടുകാർക്ക് ലഭ്യമായില്ലന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നും സുഹൃത്തായ അജി പറഞ്ഞു.

fisher men dies in alappuzha
Author
Alappuzha, First Published Sep 21, 2018, 9:46 AM IST

ഹരിപ്പാട്: പ്രളയoവിതച്ച നാശനഷ്ടങ്ങളുടെ വേദനിക്കുന്ന ഓർമ്മയായി രാകേഷും ഓർമ്മയായി. രാകേഷിന്റെ കുടുംബത്തിന് സർക്കാർ സഹായങ്ങളൊന്നും ഇതുവരെവാഗ്ദാനം ചെയ്തിട്ടില്ല. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാൻ പോയതിന് ശേഷമാണ് രാകേഷിന് പനി പിടിപെടുന്നത്. തറയിൽകടവിലെ കുറിയ പ്പശേരിയിൽ നിന്ന് ഉള്ള വള്ളത്തിലായിരുന്നു രാകേഷും കൂട്ടുകാരും ചേർന്ന് അപ്പർകുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.

ആയാ പറമ്പ്, പാണ്ടി, വീയപുരം ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചവരിൽ മുൻപന്തിയിൽ നിന്നയാളാണ് രാകേഷിന് സുഹൃത്തുക്കൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ശേഷം തിരിച്ചെത്തിയ ശേഷം ദിവസങ്ങൾക്കകം രാകേഷിന് കലശലായ പനിയും പിടിപെട്ടു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യ ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ച് ബോധരഹിതനായ രാകേഷിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. 

വിദഗ്ദ്ധ ചികിത്സയിലാണ് എലിപ്പനിയെന്ന് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും അടങ്ങിയനിർദ്ധനകുടുംബത്തിലെ ആശയമായിരുന്നു രാകേഷ്.സംസ്ക്കാര ചടങ്ങിന് ഭക്ഷ്യമന്ത്രി പി തിലോത്തമനും മത്സ്യഫെഡ് ചെയർമാൻ പി. ചിത്തരഞ്ജനും പങ്കെടുത്തു എന്നതല്ലാതെ ഒരു സഹായവും രാകേഷിന്റെ വീട്ടുകാർക്ക് ലഭ്യമായില്ലന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നും സുഹൃത്തായ അജി പറഞ്ഞു. പ്രതിപക്ഷ നേതാവ്   രാകേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ബന്ധുക്കളെ അറിയിച്ചു. രാകേഷിന്റെ ഭാര്യ തുഷാര. മക്കൾ വിദ്യാർത്ഥികളായ അഗ്നിവേശ് (10), അനുഷ്ക (7).
 

Follow Us:
Download App:
  • android
  • ios