ഇടുക്കി: മാട്ടുപ്പെട്ടി അണക്കെട്ടില്‍ മത്സ്യക്കൃഷിക്ക് തുടക്കമായി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്തില്‍, കുണ്ടള സാന്‍ഡോസ് ആദിവാസി കോളനി നിവാസികളുടെ ഉപജീവനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. റൂഹ് ,കട്‌ല ഇനത്തില്‍ പെട്ട ഏഴ് ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് ചൊവ്വാഴ്ച അണക്കെട്ടില്‍ നിക്ഷേപിച്ചത്. 

ആറുമാസം കൊണ്ട് വളര്‍ച്ചയെത്തുന്ന മീനിനെ പിടിക്കുന്നതും, വിപണനം നടത്തുന്നതും സാന്‍ഡോസ് കോളനി നിവാസികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സൊസൈറ്റിയിലെ അംഗങ്ങളാണ്. മീന്‍ വില്‍പ്പന വഴി ലഭിക്കുന്ന വരുമാനവും സൊസൈറ്റി അംഗങ്ങള്‍ക്കുള്ളതാണ്. 

ചൊവ്വാഴ്ച മാട്ടുപ്പെട്ടിയില്‍ നടന്ന ചടങ്ങില്‍ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുരേഷ് കുമാര്‍ പദ്ധതി ഉത്ഘാടനം ചെയ്തു. മത്സ്യബന്ധന വകുപ്പ് അസി.ഡയറക്ടര്‍ പി.ശ്രീകുമാര, പി.കണ്ണന്‍, എസ്.എം.കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.