ചേർത്തല: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. അഴീക്കൽ തന്നിക്കൽ വീട്ടിൽ ബോബൻ പീറ്റർ (48) ആണ് മരിച്ചത്. ബുധൻ (ഇന്ന്) രാവിലെ മത്സ്യബന്ധത്തിനു പോയ ബോബൻ പീറ്റർ കഠിനമായ നെഞ്ചുവേദനയെ തുടർന്ന് വള്ളത്തിൽ കാൽ തെറ്റി വീണു. കൂടെയുണ്ടായിരുന്നവർ കണ്ണമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.