കാസർകോട്: ബേക്കൽ തീരത്തിനടുത്ത് മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കീഴൂർ കടപ്പുറം സ്വദേശി ദാസനെയാണ് കാണാതായത്. 

എട്ട് പേർ സഞ്ചരിച്ചിരുന്ന തോണിയാണ് കടലിൽ മറിഞ്ഞത്. മീൻ പിടിക്കാൻ പോയി തിരികെ വരുമ്പോഴാണ് തോണി മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെയും രക്ഷിച്ചു. ദാസനെ മാത്രം കാണാതാവുകയായിരുന്നു. ദാസന് വേണ്ടിയുള്ള തെരച്ചിൽ പ്രദേശത്ത് തുടരുകയാണ്.

മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും ആണ് തെരച്ചിൽ നടത്തുന്നത്.