തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ മത്സ്യ ബന്ധന ബോട്ടിൽ കപ്പൽ തട്ടിയുണ്ടായ അപകടത്തിൽ ഒരു മത്സ്യതൊഴിലാളിയെ കാണാതായി. കടലിലേക്ക് തെറിച്ച് വീണ വിഴിഞ്ഞം സ്വദേശി ഷാഹുൽ ഹമീദ് 49 നെ യാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മത്സ്യ ബന്ധനത്തിനായി പോയതായിരുന്നു. 

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഉൽക്കടലിൽ വെച്ചായിരുന്നു അപകടമെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്ന  രണ്ട് പേർ ഇന്ന് രാവിലെ മടങ്ങിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബോട്ടുടമയുടെ സഹായത്തോടെ രണ്ട് ബോട്ടുകൾ തെരച്ചിലിനായി പോയിട്ടുണ്ട്. 

ഉൽക്കടലിൽ ആയതിനാൽ തീരസംരക്ഷണ സേനക്ക് മാത്രമേ തെരച്ചിൽ നടത്താൻ ആവൂ. അതിന് ജില്ലാ കളക്ടർ ഇടപെട്ട് നിർദ്ദേശം നൽകേണ്ടതുണ്ട്. ഇതിനായി വിൻസെന്റ് എം എൽ എ. കളക്ടറെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.