പുലർച്ചെ മത്സ്യ ബന്ധനത്തിനു പോയ വള്ളങ്ങളായിരുന്നു ഇവ. വയർലെസ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചാണ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത്.
അമ്പലപ്പുഴ: ചുഴലിക്കാറ്റിനും ന്യൂനമർദ്ദത്തിനും സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾ തിരികെയെത്തി. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ് എന്നിവയുടെ മുന്നറിയിപ്പിനെത്തുടർന്നാണ് നൂറുകണക്കിന് വള്ളങ്ങൾ ഇന്ന് തോട്ടപ്പളളി തുറമുഖത്തെത്തിയത്.
പുലർച്ചെ മത്സ്യ ബന്ധനത്തിനു പോയ വള്ളങ്ങളായിരുന്നു ഇവ. വയർലെസ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചാണ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇതോടെ മീൻ പിടിക്കാതെ എല്ലാ വള്ളങ്ങളും മടങ്ങുകയായിരുന്നു. ലെയ് ലൻറ് വളളങ്ങൾ ആയിരം തെങ്ങിലാണ് അടുത്തത്. മുന്നറിയിപ്പ് കണക്കിലെടുത്ത് തീരദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി യിട്ടുണ്ട്.
