കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ.  കോടഞ്ചേരി നൂറാംതോട് സ്വദേശികളായ കിഴക്കയില്‍ കെ.എം. മാത്യു(കുഞ്ഞൂഞ്ഞ് 68), മകന്‍ ജോസഫ്(39), വട്ടത്തറ വി.എസ്. അജി(33), തെക്കേ അങ്ങാടിയത്ത് ജോര്‍ജ്ജ് ജോസഫ്(61), പുത്തൂര്‍തൊടികയില്‍ പി.വി. രതീഷ്(37) എന്നിവരെയാണ് വനംവകുപ്പ് ജീവനക്കാര്‍ അറസ്റ്റുചെയ്തത്. 

15 കിലോഗ്രാമോളം ഇറച്ചി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇറച്ചി കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ മാത്യു മാത്രമാണ് നായാട്ടില്‍ പങ്കാളിയായത്. മറ്റുള്ളവര്‍ ഇറച്ചി വാങ്ങിയവരാണെന്നാണ് കരുതുന്നത്.

വേട്ടസംഘത്തിലെ പ്രധാനികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഫോറസ്റ്റ് അധികൃതര്‍. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി.സി. ഉഷാദ്, പി.കെ രഞ്ജിത്ത്, പി.ടി. ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബിമല്‍ ദാസ്, അപര്‍ണ ആനന്ദ് പി. ജി, ബിജേഷ്. എന്‍, ദീപേഷ് സി, ശ്രീനാഥ് കെ വി, സജു, ജി.എസ്, ബിനോയ്. ടി, വാച്ചര്‍മാരായ ഉണ്ണികൃഷ്ണന്‍, പ്രസാദ്, രവി, സജി, ബിനീഷ്, മുസ്തഫ, ഡ്രൈവര്‍ ജിതേഷ്. പി എന്നിവരടങ്ങിയ സംഘമാണ് ഇവരെ വലയിലാക്കിയത്.